Friday 17 November 2017

ടെക്സസിലെ പള്ളിയില്‍ അക്രമിയുടെ വെടിവയ്പ്പില്‍ 27 പേര്‍ കൊല്‌ളപെ്പട്ടു

By Online Desk.06 Nov, 2017

imran-azhar


ടെക്സസ്: അമേരിക്കയിലെ ടെക്സസിലെ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടെ അക്രമി നടത്തിയ വെടിവയ്പ്പില്‍ 27 പേര്‍ കൊല്‌ളപെ്പട്ടു. 24 പേര്‍ക്ക് പരിക്കേറ്റതായി എഫ്ബ
ിഐ അറിയിച്ചു. സാന്‍ അന്റോണിയോയ്ക്ക് സമീപം വില്‍സണ്‍ കൗണ്ടി സതര്‍ലന്‍ഡ് സ്പ്രിംഗ്‌സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിലാണ് സംഭവം. പ്രാദേശിക സമയം ഇന്നലെ
ഉച്ചയ്ക്ക് 11.30ന് പ്രാര്‍ത്ഥന നടക്കുമ്പോള്‍ ഒറ്റയ്‌ക്കെത്തിയ അക്രമി വെടിവയ്ക്കുകയായിരുന്നു.

 


അമ്പതോളം പേര്‍ മാത്രം പങ്കെടുത്ത പ്രാര്‍ത്ഥനാ ചടങ്ങിന് നേരെ തുടര്‍ച്ചയായി അക്രമി വെടിയുതിര്‍ത്തു. കാറില്‍ രക്ഷപെ്പട്ട അക്രമിയെ പൊലീസ് വെടിവച്ച് കൊന്നതായും
അക്രമി ആത്മഹത്യ ചെയ്‌തെന്നും സ്ഥിരീകരിക്കാത്ത റിപേ്പാര്‍ട്ടുകളുണ്ട്. അതേസമയം ആക്രമണത്തിന്റെ കാരണം വ്യകതമലെ്‌ളന്ന് എഫ്ബിഐ വ്യകതമാക്കി.
ഒരു മാസം മുമ്പ് ലാസ് വെഗാസില്‍ സംഗീത പരിപാടിക്കിടെ അക്രമി നടത്തിയ വെടിവയ്പ്പില്‍ 58 പേര്‍ കൊല്‌ളപെ്പട്ടിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ജപ്പാനില്‍ ഇരുന്ന് നിര
ീകഷിക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാര്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.