Tuesday 20 August 2019




കല്ലട സുരേഷ് പോലീസിൽ ഹാജരായി

By Sooraj Surendran.25 Apr, 2019

imran-azhar

 

 

കൊച്ചി: ബസിനുള്ളിൽ യാത്രക്കാരെ മർദിച്ച സംഭവത്തിൽ അന്തർ സംസ്ഥാന ബസ് സർവീസ് ഉടമയായ കല്ലട സുരേഷ് പോലീസിൽ ഹാജരായി. ബസിനുള്ളിൽ യാത്രക്കാരെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ കല്ലട സുരേഷ് നേരിട്ട് ഹാജരാകണമെന്ന് പോലീസ് അന്ത്യശാസനം നൽകിയിരുന്നു. പോലീസിൽ ഹാജരായ കല്ലട സുരേഷിന്റെ മൊഴിയെടുത്തുകൊണ്ടിരിക്കുകയാണ്. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസിലാണ് സുരേഷ് ഹാജരായത്. വിവിധ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് സുരേഷിൽ നിന്നും ഒന്നേകാൽ ലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു. യാത്രക്കാരെ മർദിച്ച സംഭവത്തിൽ സുരേഷ് ഹാജരാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. കേടായ ബസിനു പകരം ബസ് ആവശ്യപ്പെട്ട യാത്രക്കാർക്കു നേരെയായിരുന്നു ബസ് ജീവനക്കാർ ആക്രമണം അഴിച്ചുവിട്ടത്.