Saturday 06 June 2020




'സ്വകാര്യതയ്ക്ക് ഭീഷണിയുണ്ടാക്കും', മെമ്മറി കാർഡിന്റെ പകർപ്പ് ദിലീപിന് നൽകരുതെന്ന് ആക്രമണത്തിനിരയായ നടി

By Sooraj Surendran.16 Sep, 2019

imran-azhar

 

 

ന്യൂ ഡൽഹി: കൊച്ചിയിൽ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ആക്രമണത്തിനിരയായ നടി സുപ്രീംകോടതിയിൽ. മെമ്മറി കാർഡിന്റെ പകർപ്പ് പ്രതിയായ ദിലീപിന് നൽകരുതെന്നും കൈമാറിയാൽ അത് സ്വകാര്യതയ്ക്ക് ഭീഷണിയാകുമെന്നും നടി സുപ്രീംകോടതിയിൽ പറഞ്ഞു. കേസിൽ കക്ഷിചേരാൻ അനുവദിക്കണമെന്നും ആക്രമണത്തിനിരയായ നടി കോടതിയിൽ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തനിക്ക് ലഭിക്കണമെന്ന് പ്രതിയായ ദിലീപ് നേരത്തെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇക്കൂട്ടത്തിലാണ് ആക്രമണത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പും നല്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് ആക്രമണത്തിനിരയായ നടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.