Tuesday 21 May 2019


ആറ്റുകാലില്‍ നാല് ഡ്രോണുകള്‍: കനത്ത സുരക്ഷയുമായി പൊലീസ് സൈന്യം

By online desk.20 Feb, 2019

imran-azhar

 

 

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക്് കനത്ത സുരക്ഷയൊരുക്കാന്‍ ഇത്തവണ നാലു ഡ്രോണുകള്‍. ഇന്നലെ മുതല്‍ ആറ്റുകാല്‍ ക്ഷേത്രപരിസരം ഡ്രോണുകളുടെ നിരീക്ഷണത്തിലായിരുന്നു. ഇത് കൂടാതെ 105 ഓളം നിരീക്ഷണക്യാമറകള്‍ കണ്‍ട്രോള്‍ റൂമിലെ പൊലീസ്‌കാരുടെ നിയന്ത്രണത്തിലുണ്ടാകും. സുരക്ഷയ്ക്ക് 3700 പൊലീസും ആയിരത്തോളം ജനമൈത്രി സന്നദ്ധപ്രവര്‍ത്തകരും ആറ്റുകാലിലുണ്ടാകും. മറുനാട്ടില്‍ നിന്ന് വരുന്ന കവര്‍ച്ചക്കാരെ പിടിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്ന് പൊലീസ് സംഘവും എത്തിയിട്ടുണ്ട്. ക്ഷേത്രത്തിന് ഉള്‍വശത്തായി നാല് മേഖല തിരിച്ചാണ് സുരക്ഷ. ഓരോ മേഖലയും ഓരോ എസ്.പി.മാരുടെ ചുമതലയിലായിരിക്കും. അടിയന്തര സാഹചര്യത്തില്‍ നേരിടാന്‍ പരിശീലനം ലഭിച്ച 100 വനിതാ കമാന്‍ഡോ സംഘത്തെയും ക്ഷേത്രപരിസരത്ത് ഏര്‍പ്പെടുത്തും. ഇത് കൂടാതെ ക്യൂക്ക് റെസ്‌പോണ്‍സ് ടീമിനെയും ക്ഷേത്രപരിസത്ത് വിന്യസിച്ചിട്ടുണ്ട്.

 

25 ഡി.വൈ.എസ്.പിമാര്‍, 12 വനിതകള്‍ ഉള്‍പ്പടെ 62 സി.ഐ.മാര്‍