Sunday 16 December 2018


അവാർഡ് വാപ്പസിയെ കുറ്റപ്പെടുത്തി വിശ്വനാഥ്‌ പ്രസാദ് തിവാരി

By Sooraj S .01 Jan, 1970

imran-azhar

 

 

ന്യൂ ഡൽഹി: അവാർഡ് വാപ്പസിയെ കുറ്റപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് മുൻ കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷൻ വിശ്വനാഥ്‌ പ്രസാദ് തിവാരി. മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിനോടുള്ള വിരോധമാണ് അവാർഡ് വാപ്പസിക്ക് കാരണം എന്നാണ് വിശ്വനാഥ്‌ പ്രസാദ് കുറ്റപ്പെടുത്തിയത്. ഇത് കൂടാതെ പ്രമുഖ ഹിന്ദി കവിയായ അശോക് വാജ്‌പേയിയും ചില മാർക്സിസ്റ്റ് എഴുത്തുകാരും ആസൂത്രണം ചെയ്താണ് അവാർഡ് വാപ്പസി നടത്തിയതെന്നും അദ്ദേഹം വിമർശിച്ചു. അതിനിടെ അവാർഡ് വാപ്പസി വിഷയവുമായി ബന്ധപ്പെട്ട മലയാള എഴുത്തുകാരനായ കെ സച്ചിദാനന്ദൻ തന്നെ ദാർഷ്ട്യക്കാരാണ് എന്ന് വിളിച്ചത് തന്നെ വേദനപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. അവാർഡ് വാപ്പസിക്കായി എഴുത്തുകാരുടെ മൂന്ന് വിഭാഗങ്ങൾ സൃഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പ്രധാനമായും അഞ്ചു എഴുത്തുകാർ ആസൂത്രണം ചെയ്താണ് അവാർഡ് വാപ്പസി നടത്തിയതെന്നും വിശ്വനാഥ്‌ പ്രസാദ് തിവാരി പറഞ്ഞു.