Monday 08 March 2021




IFFI: ഇന്‍ റ്റു ദ ദി ഡാര്‍ക്ക്നെസിന് സുവർണമയൂര പുരസ്‌കാരം

By സൂരജ് സുരേന്ദ്രൻ .24 Jan, 2021

imran-azhar

 

 

പനജി: 51-ാമത്‌ ദേശീയ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവർണമയൂര പുരസ്‌കാരം ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ഇന്‍ റ്റു ദ ദി ഡാര്‍ക്ക്നെസ് സ്വന്തമാക്കി. ദി സൈലന്റ് ഫോറസ്റ്റ് എന്ന തായ്‌വാനീസ് എന്ന ചിത്രത്തിന്റെ സംവിധായകനായ കോ ചെന്‍ നിയെന്‍ ആണ് മികച്ച സംവിധായകനുള്ള രജതമയൂരം പുരസ്‌കാരം സ്വന്തമാക്കിയത്.

 

ക്രിപാല്‍ കലിത സംവിധാനം ചെയ്ത ബ്രിഡ്ജ്, കാമന്‍ കാലെ സംവിധാനം ചെയ്ത ബള്‍ഡേറിയന്‍ ചിത്രം ഫെബ്രുവരി എന്നീ ചിത്രങ്ങള്‍ പ്രത്യേക ജൂറി പരാമര്‍ശം നേടി.

 

എസിഎഫ്ടി യുനെസ്‌കോ ഗാന്ധിപുരസ്‌കാരം പാലസ്തീന്‍ സംവിധായകന്‍ അമീന്‍ നയേഫ ഒരുക്കിയ 200 മീറ്റേഴ്‌സ് എന്ന ചിത്രത്തിന് ലഭിച്ചു. സോഫിയ സ്റ്റവേയാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.

 

ഐ നെവര്‍ ക്രൈ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അംഗീകാരം. ദി സൈലന്റ് ഫോറസ്റ്റ് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഷൂവോണ്‍ ലിയോ മികച്ച നടനുള്ള പുരസ്‌കാരം നേടി.