Monday 20 January 2020




അയോദ്ധ്യ തര്‍ക്ക ഭൂമി കേസ് നാളെ പരിഗണിക്കും

By Online Desk .10 Jul, 2019

imran-azhar

 

 

ന്യൂഡല്‍ഹി: അയോദ്ധ്യ തര്‍ക്ക ഭൂമി കേസ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തര്‍ക്കം പരിഹരിക്കാന്‍ നടക്കുന്ന മദ്ധ്യസ്ഥ ചര്‍ച്ചയില്‍ പുരോഗതി ഇല്ലെന്നും അതിനാല്‍ അപ്പീലുകളില്‍ വാദം കേള്‍ക്കണമെന്നും ഉള്ള ആവശ്യം ഭരണഘടനാ ബഞ്ച് പരിഗണിക്കും.