Thursday 14 November 2019




അയോദ്ധ്യ കേസ് ഒത്തുതീർപ്പിലേക്ക്? സുപ്രീംകോടതിയിൽ നാടകീയ രംഗങ്ങൾ

By online desk.16 Oct, 2019

imran-azhar

 

 

ന്യൂഡല്‍ഹി: അയോദ്ധ്യ തര്‍ക്കഭൂമി കേസില്‍ വാദങ്ങള്‍ അവസാനിച്ച ഇന്നലെ സുപ്രീം കോടതിയില്‍ നാടകീയരംഗങ്ങളുണ്ടായി. കേസില്‍ നിന്ന് പിന്‍മാറുകയാണെന്ന് സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ നിലപാട് വ്യക്തമാക്കി. തുടര്‍ന്ന് ഹിന്ദു മഹാസഭ അഭിഭാഷകന്‍ രാമന്റെ ജ•ഭൂമിക്ക് തെളിവായി ഭൂപടങ്ങളും രേഖകളും ഹാജരാക്കി. അപ്പോള്‍ സുന്നി വഖഫ് ബോര്‍ഡ് അഭി ഭാഷകന്‍ രാജീവ് ധവാന്‍ ചരിത്ര രേഖകളെന്ന് പറഞ്ഞ് നിലവാരമില്ലാത്ത ഒരു പുസ്തകമാണ് ഉദ്ധരിക്കുന്നതെന്നും പുതിയ രേഖകള്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. അംഗീകരിക്കാനാകില്ലെങ്കില്‍ അതങ്ങ് കീറിക്കളഞ്ഞേക്കൂ എന്ന് കോടതി പരിഹാസപൂര്‍വ്വം പറഞ്ഞു. ഇത് കേട്ട പാടെ രാജീവ് ധവാന്‍ ആ രേഖകള്‍ കോടതിമുറിയില്‍ കീറിയെറിഞ്ഞു. ഇതേച്ചൊല്ലി രാജീവ് ധവാനും ഹിന്ദുമഹാസഭ അഭിഭാഷകന്‍ സി.എസ്. വൈദ്യനാഥനും തമ്മില്‍ വാക്കേറ്റമായി. ഇതില്‍ പ്രകോപിതനായ ചീഫ് ജസ്റ്റിസ് കടുത്തഭാഷയില്‍ പ്രതികരിച്ചു. ഇതോടെയാണ് ഇരുവരും തര്‍ക്കം അവസാനിപ്പിച്ചത്.


കേസിലെ വാദം അവസാനിപ്പിക്കുന്ന ഇന്നലെ സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് അയോദ്ധ്യയില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ബാബറി ഭൂമിയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച മറ്റൊരു ഹര്‍ജ്ജി പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഇന്നലെ തളളി. ഈ കേസില്‍ ഇത്രയും മതിയെന്നും ഇനിയൊരു ഹര്‍ജ്ജി ഇനി അനുവദിക്കില്ലെന്നും വൈകിട്ട് അഞ്ച് മണിയോടെ അന്തിമ വാദം അവസാനിപ്പിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.