Sunday 08 December 2019




അയോദ്ധ്യ കേസ്: സുപ്രീംകോടതി വാദം കേൾക്കൽ ജനുവരി നാലിന്

By Sooraj Surendran.24 Dec, 2018

imran-azhar

 

 

ന്യൂ ഡൽഹി: അയോദ്ധ്യ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ വാദം കേൾക്കൽ ജനുവരി 24ന് നടക്കും. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 100 വർ‌ഷത്തോളം പഴക്കമുള്ള തര്‍ക്കവിഷയം പെട്ടെന്നു പരിഗണിക്കണമെന്നായിരുന്നു യുപി സർക്കാരിന്റെ വാദം. ബിജെപിക്കുള്ളിലും ക്ഷേത്ര നിർമാണത്തിനായി ഓർഡിനൻസ് വേണമെന്ന് ആവശ്യമുയർന്നിരുന്നു.അതേസമയം കേസ് ഉടൻ പരിഗണിക്കണമെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ ആവശ്യം ഒക്ടോബറിൽ സുപ്രീംകോടതി തള്ളിയിരുന്നു. കേസ് ഉടൻ പരിഗണിക്കണമെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ ആവശ്യം ഒക്ടോബറിൽ സുപ്രീംകോടതി തള്ളിയിരുന്നു. അയോധ്യയിലെ 2.77 ഏക്കർ ഭൂമി സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഡ, രാം ലല്ല എന്നിവർക്കായി വീതിച്ചു നൽകിയ അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരേയുള്ള 13 ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.