Tuesday 19 November 2019




അയോദ്ധ്യ വിധി; സുപ്രീം കോടതിയിലേക്കുള്ള റോഡുകൾ അടച്ചു

By Chithra.09 Nov, 2019

imran-azhar

 

ന്യൂ ഡൽഹി : അയോദ്ധ്യ കേസിൽ സുപ്രീം കോടതിയിൽ നിന്ന് സുപ്രധാനമായ വിധി പുറപ്പെടുവിക്കാനിരിക്കെ കോടതിയിൽ സുരക്ഷ ശക്തമാക്കി. വിധിക്ക് മുന്നോടിയായി കോടതിയിലേക്കുള്ള റോഡുകൾ അടച്ചു. വിധി വന്നതിന് ശേഷം സുരക്ഷാ പ്രശ്നങ്ങൾ സംജാതമാകാൻ സാധ്യതയുള്ളതിനാലാണ് കോടതിയിലേക്കുള്ള റോഡുകൾ അടച്ചത്.

 

വിധി പറയുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ വസതിക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.ഭരണഘടനാ ബെഞ്ചിലുള്ള മറ്റ് ജഡ്ജിമാരുടെയും സുരക്ഷാ വർധിപ്പിച്ചിട്ടുണ്ട്. അയോദ്ധ്യ വിധി 10.30ന് പുറപ്പെടുവിക്കും. രാവിലെ 10 മണിയോടെ ചീഫ് ജസ്റ്റിസും മറ്റ് ജഡ്ജിമാരും കോടതിയിലേക്ക് എത്തും.

 

രാജ്യമൊട്ടാകെ കനത്ത സുരക്ഷയാണ് അയോദ്ധ്യ വിധിയെ മുൻനിർത്തി ഒരുക്കിയിരിക്കുന്നത്. അയോദ്ധ്യയിൽ മാത്രമായി 5000ഓളം സുരക്ഷാ ഭടന്മാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഉത്തർ പ്രദേശിലും ജമ്മു കാശ്മീരിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.