Sunday 12 July 2020




പിറന്നുവീണ് മുപ്പതുമണിക്കൂറിനുള്ളില്‍ കുഞ്ഞിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

By Sooraj Surendran .05 Feb, 2020

imran-azhar

 

 

ബെയ്ജിങ്: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാനിൽ നവജാത ശിശുവിന് പിറന്നുവീണ് മുപ്പതുമണിക്കൂറിനുള്ളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. വെര്‍ട്ടിക്കല്‍ ട്രാന്‍സ്മിഷന്‍ വഴിയാകാം കുഞ്ഞിന് കൊറോണ വൈറസ് ബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പ്രസവം നടക്കുന്നതിന് മുൻപ് കുഞ്ഞിന്റെ അമ്മയ്ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. കൊറോണ വൈറസ് ബാധയില്‍ ഇതിനോടകം അഞ്ഞൂറോളം പേര്‍ക്കാണ് ജീവൻ നഷ്ടമായത്. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ വെച്ച് കൊറോണ സ്ഥിരീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ കുഞ്ഞ്.