Friday 26 May 2017

ബാഹുബലി ടിക്കറ്റ് കരിഞ്ചന്തയില്‍

By Subha Lekshmi B R.28 Apr, 2017

imran-azhar

കോഴിക്കോട്: എസ് എസ് രാജമൌലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി~2 ദ് കണ്‍ക്ളൂഷന്‍റെ റിലീസിന് പിന്നാലെ സംസ്ഥാനത്തെ തീയറ്ററുകളില്‍ പലയിടത്തും ടിക്കറ്റ് കരിഞ്ചന്തയില്‍ ിറ്റഴിക്കുന്നുവെന്ന് വ്യാപക പരാതി. തിങ്കള്‍ വരെയുള്ള ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായി ബോര്‍ഡുകള്‍ തൂക്കിയിരിക്കുന്ന തിയറ്ററുകളിലാണ് കരിഞ്ചന്തക്കാര്‍ വിലസുന്നത്. സംസ്ഥാനത്തെ പല ത ീയറ്ററുകളിലും കരിഞ്ചന്തയില്‍ ടിക്കറ്റുകള്‍ വിറ്റത് 500 രൂപയ്ക്ക് മുകളിലാണ്.

 

സമീപകാലത്തൊന്നും കാണാത്ത തിരക്കാണ് ബാഹുബലി പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ക്ക് മുന്നില്‍ ദൃശ്യമാകുന്നത്. ഇതു മുതലെടുത്താണ് കരിഞ്ചന്തക്കാര്‍ വിലസുന്നത്. എന്തുവിലകൊട ുത്തും സിനിമ കാണാന്‍ എത്തുന്നവരെ ചാക്കിലാക്കിയാണ് ടിക്കറ്റൊന്നിന് 500~രൂപ എന്ന നിലയില്‍ ഇവര്‍ പകല്‍ക്കൊളള നടത്തുന്നത്.കോഴിക്കോട്ട് അപ്സര തിയറ്ററിനു പുറത്ത് ഇന്നു രാവിലെ വിറ്റത് ആ തിയറ്ററിലേക്കുള്ള ടിക്കറ്റായിരുന്നില്ള. ഫിലിം സിറ്റിയിലെ വൈകുന്നേരത്തെ ഷോയ്ക്കുള്ള ടിക്കറ്റുകളാണ് ഇവിടെ വ ിറ്റഴിക്കപ്പെട്ടത്. അപ്സര പോലുള്ള ധാരാളം സീറ്റുകളുള്ള തിയറ്ററില്‍ രണ്ട് ദിവസത്തേക്കുള്ള ടിക്കറ്റ് ചൂടപ്പം പോലെ വിറ്റുപോയിരുന്നു. ഇത് ഭൂരിഭാഗവും കൈക്കലാക്കിയത്ട്ട തിയറ്ററുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കരിഞ്ചന്തക്കാരാണ്. 120 രൂപയുടെ ഈ ടിക്കറ്റുകളാണ് 500നും അതിനുമുകളിലുമൊക്കയായി വില്‍ക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലെ തിരക്ക് കൂടി മുന്ന
ില്‍ കണ്ടാണ് മാഫിയകളുടെ ഇടപെടല്‍.

 

കേരളത്തില്‍ 295~ല്‍ തിയേറ്ററുകളിലാണ് ബാഹുബലി~2 റിലീസ് ചെയ്തത്.