Thursday 24 August 2017

പലരുടെയും മുഖം മൂടി വലിച്ച് കീറും: ബൈജു കൊട്ടാരക്കര

By praveen prasannan.11 Aug, 2017

imran-azhar

അപ്പക്കാണുന്നവനെ അപ്പാ എന്ന് വിളിക്കില്ലെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. സിനിമയ്ക്ക് വേണ്ടി അരുതാത്ത പലതും ചെയ്യുന്നവരുടെ മുഖംമൂടി വലിച്ചുകീറുമെന്നും അദ്ദേഹം പറഞ്ഞു.

പറയാനുള്ളത് പറയും ചെയ്യാനുള്ളത് ചെയ്യും. അപവാദ പ്രചരണം നടത്തിയും വ്യക്തിഹത്യ നടത്തിയും മുട്ടുകുത്തിക്കാമെന്ന് ആരും കരുതേണ്ട.

കറ തീര്‍ന്ന കമ്മ്യൂണിസ്റ്റുകാരനാണ് താന്‍. എല്ലാം തുറന്ന് പറഞ്ഞാല്‍ പലരും പുറത്തിറങ്ങി നടക്കാന്‍ ബുദ്ധിമുട്ടുമെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

കോടതി ജാമ്യഹര്‍ജി പരിഗണനയ്ക്കെടുക്കുന്പോള്‍ സഹതാപരംഗം ഉണ്ടാക്കാന്‍ ഒരു ലോബി രംഗത്ത് എത്തുന്നു എന്നത് പതിവാണ്. ഇത്തവണണയും ഈ വിഭാഗം ഉണ്ട്. മഞ്ജു വാര്യര്‍ വഴിയാണ് എല്ലാ കുഴപ്പങ്ങളും ഉണ്ടായതെന്ന് വരുത്തിത്തീര്‍ക്കുകയാണ് ലക്ഷ്യം.

ഇതിന്‍റെ ആദ്യ പടിയാണ് ഐ ജി ബി സന്ധ്യയെക്കതിരായ ആരോപണം. സന്ധ്യയും മഞ്ജുവും തമ്മിലുളള ബന്ധത്തെ കുറിച്ചൊക്കെ പറയുന്നത് ഇതിന്‍റെ ഭാഗമാണ്.

ദിലീപിനെതിരെ ഇപ്പോഴത്തെ കേസുമായി ബന്ധപ്പെട്ട് ശബ്ദിച്ചവരെ നിശബ്ദരാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. തന്നെയും മുന്‍ എസ് പിയെയും അഭിഭാഷകനെയും ഉള്‍പ്പെടെയുള്ളവരെ ഇല്ലാതാക്കാന്‍ വരെ ശ്രമമുണ്ടെനും ബൈജു കൊട്ടാരക്കര ആരോപിച്ചു.