Thursday 14 November 2019




ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ: ഡി.​കെ ശി​വ​കു​മാ​റി​ന് ഉ​പാ​ധി​ക​ളോ​ടെ​ ജാമ്യം

By Sooraj Surendran.23 Oct, 2019

imran-azhar

 

 

ന്യൂ ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് കോടതി ജാമ്യം അനുവദിച്ചു. രാജ്യം വിട്ടുപോകാൻ പാടില്ല, 25 ലക്ഷം രൂപ ജാമ്യത്തുക കെട്ടിവയ്ക്കണം തുടങ്ങിയ ഉപാധികളോടെ ഡൽഹി ഹൈക്കോടതിയാണ് ശിവകുമാറിന് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ സെപ്റ്റംബറിലാണ് ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. തുടർന്ന് തിഹാർ ജയിലിലായിരുന്നു ശിവകുമാർ.

 

കേസുമായി ബന്ധപ്പെട്ട് ശിവകുമാറിന്റെ മകൾ ഐശ്വര്യയേയും കേസിൽ ഇഡി ചോദ്യം ചെയ്തിരുന്നു. ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയില്‍ നിന്ന് പുറത്തു കടക്കാനായി പൊരുതണമെന്നും സോണിയ പറഞ്ഞതായി ഡി കെ സുരേഷ് മാധ്യമങ്ങളെ അറിയിച്ചു. കോടിക്കണക്കിന് രൂപയുടെ ഇടപാട് നടത്തിയപ്പോള്‍ നികുതി നല്‍കിയില്ലെന്നാണ് ശിവകുമാറിനെതിരെയുള്ള ആരോപണം. ബുധനാഴ്ച രാവിലെ ശിവകുമാറിനെ തിഹാര്‍ ജയിലിലെത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുതിര്‍ന്ന നേതാവ് അംബിക സോണിയും കണ്ടിരുന്നു.