Friday 18 October 2019




ഷവായ് കഴിച്ച കുട്ടിക്ക് ഭക്ഷ്യ വിഷബാധ; ബേക്കറി പൂട്ടിച്ചു

By Sooraj Surendran.16 Sep, 2019

imran-azhar

 

 

അഞ്ചൽ: അഞ്ചലിലെ ബേക്കറിയിൽ നിന്നും ഷവായ് കഴിച്ച കുട്ടിക്ക് ഭക്ഷ്യ വിഷബാധ. ചന്തമുക്കിലെ ഭാരത് ബേക്കറിയില്‍ നിന്നും വാങ്ങിയ ഭക്ഷണം കഴിച്ചാണ് ഏറം ലക്ഷം വീട് സ്വദേശി സജിന്റെ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ ഉണ്ടായത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരും ഭക്ഷ്യ വിഷബാധയാണെന്ന് സ്ഥിരീകരിച്ചതോടെ സജിൻ ഭക്ഷ്യസുരക്ഷ വകുപ്പിന് പരാതി നൽകുകയായിരുന്നു. തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ബേക്കറിയിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ കണ്ടെത്തുകയായിരുന്നു. അധികൃതർ ബേക്കറി താത്കാലികമായി അടപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് നൽകിയ നിർദേശങ്ങൾ പാലിച്ച ശേഷമാകും ബേക്കറിക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുകയുള്ളൂ.