Wednesday 23 October 2019




വാഹനമോടിച്ചത് ബാലഭാസ്‌ക്കര്‍: കെഎസ്ആര്‍ടിസി ഡ്രൈവറുടെ വെളിപ്പെടുത്തല്‍

By anju.09 Jun, 2019

imran-azhar

അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌ക്കറാണെന്ന് ദൃക്‌സാക്ഷിയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജി. അപകടസമയത്ത് ബാലഭാസ്‌ക്കറിന്റെ കാറിനൊപ്പം മറ്റൊരു കാര്‍ ഉണ്ടായിരുന്നു. ആറ്റിങ്ങലില്‍ വച്ച് രണ്ട് കാറുകളും ബസിനെ മറികടന്നു. അപകടത്തിന് ശേഷം വെള്ള സ്വിഫ്റ്റ് കാര്‍ കണ്ടില്ല. വാഹനം മരത്തിലിടിക്കുന്നത് കണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തിനെത്തിയപ്പോള്‍ ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്നത് ബാലഭാസ്‌ക്കര്‍ ആയിരുന്നെന്നും അജി പറഞ്ഞു.