Sunday 18 April 2021




ഡ്രൈവർ അർജുനനെ പ്രതിയാക്കി ബാലഭാസ്‌ക്കർ കേസിൽ കുറ്റപത്രം സമർപ്പിച്ചു

By vaishnavi .02 Feb, 2021

imran-azhar

 

 

തിരുവനന്തപുരം : ബാലഭാസ്‌ക്കർ കേസിൽ സി ബി ഐ കുറ്റപത്രം സമർപ്പിച്ചു. ഡ്രൈവർ അർജുനനെ പ്രതിയാക്കികൊണ്ടാണ് കുറ്റപത്രം സമർപ്പിച്ചത്. തിരുവനന്തപുരംസിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബാലഭാസ്‌ക്കറിന്റെ മരണത്തിൽ ദുരൂഹതയില്ല എന്നും അദ്ദേഹത്തിന്റേത് അപകടമരണമാണെന്നും കുറ്റപത്രത്തിൽ പറയുന്നു. കേസിൽ 132 സാക്ഷി മൊഴികൾ രേഖപ്പെടുത്തി നൂറിലഷികം രേഖകൾ പരിശോധിക്കുകയും ചെയ്തു. അതേസമയം ഡ്രൈവർ അർജുനനെതിരെ ചുമത്തിയിരിക്കുന്നത് മനപ്പൂർവമല്ലാത്ത നരഹത്യ കുറ്റമാണ്. കൂടാതെ തെറ്റായ വിവരങ്ങൾ നൽകിയതിനും തെളിവുകൾ കെട്ടിച്ചമച്ചതിനും കലാഭവൻ സോബിക്കെതിരെയും കേസെടുക്കും.