Friday 22 November 2019




ബാലഭാസ്‌കറിന്റെ പേജില്‍ ആ പോസ്റ്റിട്ടത് താനല്ലെന്ന് ലക്ഷ്മി

By anju.02 Jun, 2019

imran-azhar


തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വീണ്ടും വഴിത്തിരിവ്. ആരോപണങ്ങളിലെ സത്യാവസ്ഥ പുറത്തുവരണമെന്ന് ലക്ഷ്മി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ പ്രകാശ് തമ്പിയുടേയും വിഷ്ണുവിന്റേയും ഇടപാടുകളെക്കുറിച്ച് ഒന്നും അറിഞ്ഞിരുന്നില്ലെന്നും ലക്ഷ്മി പറഞ്ഞു.ബാലഭാസ്‌കറിന്റെ ഫേസ്ബുക്ക് പേജില് ഇതുസംബന്ധിച്ച് പോസ്റ്റിട്ടത് താനല്ല, കൊച്ചിയിലെ ഏജന്‍സിയാണെന്നും ലക്ഷ്മി പറഞ്ഞു.


'തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി,വിഷ്ണു എന്നിവര്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മാനേജര്‍മാരായിരുന്നു എന്ന തരത്തിലുളള പ്രചാരണം വാസ്തവ വിരുദ്ധമാണ്.ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോര്‍ഡിനേഷന് ഇവര്‍ നടത്തിയിരുന്നു. അതിനുള്ള പ്രതിഫലവും ഇവര്ക്ക് നല്‍കിയിരുന്നു .ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവര്ക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ല.

 

ഈ പേരുകാര്‌ക്കൊപ്പം ബാലഭാസ്‌കറിന്റെ പേര് അപകീര്‍ത്തികരമായ നിലയില്‍ മാധ്യമങ്ങളില്‍ വരുന്നുണ്ട്. ഇവ സൃഷ്ടിക്കുന്ന വേദന താങ്ങാവുന്നതിലും അധികമാണ്.അതുകൊണ്ട് ദയവായി അത്തരം പരാമര്‍ശങ്ങളൊഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.സ്‌നേഹത്തോടെ ' എന്നായിരുന്നു ലക്ഷ്മി ബാലഭാസ്‌കറിന്റെ പേരില്‍ ബാലഭാസ്‌കറിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന കുറിപ്പ്.