Tuesday 20 November 2018


കാറോടിച്ചത് അർജുൻ തന്നെ: ലക്ഷ്മിയുടെ മൊഴി പുറത്ത്

By Sooraj Surendran.03 Nov, 2018

imran-azhar

 

 

തിരുവനതപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറും, മകൾ തേജസ്വിനിയും മരിക്കാനിടയായ കാറപകടത്തിന്റെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഭാര്യ ലക്ഷ്മിയുടെ മൊഴി പുറത്ത്. അപകടം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്നത് ഡ്രൈവർ അർജുൻ ആണെന്ന് ലക്ഷ്മി ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കു മൊഴി നൽകി. എന്നാൽ അപകട സമയത്ത് ബാലഭാസ്കറാണ് വാഹനം ഓടിച്ചിരുന്നതെന്നായിരുന്നു ഡ്രൈവർ അർജുൻ പോലീസിൽ മൊഴി നൽകിയിരുന്നത്. ഈ രണ്ട് മൊഴികളും തമ്മിലുള്ള വൈരുദ്ധ്യം വിശദമായി അന്വേഷിക്കും. അപകടം നടക്കുമ്പോൾ താനും മകളും മുൻസീറ്റിലിരിക്കുകയായിരുന്നുവെന്നും, ബാലഭാസ്കർ പുറകിൽ വിശ്രമിക്കുകയായിരുന്നുവെന്നും ലക്ഷ്മി വെളിപ്പെടുത്തി. ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്ഷനു സമീപം സെപ്റ്റംബർ 25ന് പുലർച്ചെ നാലോടെയായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുന്നത്. അപകടത്തിൽ മകൾ തേജസ്വിനി സംഭവ സ്ഥലത്തും, ബാലഭാസ്കർ ചികിത്സയിലിരിക്കവെയാണ് മരിക്കുന്നത്.