Monday 20 January 2020




ബാലഭാസ്‌ക്കറിന്റെ മരണം: കെഎസ്ആര്‍ടിസി ഡ്രൈവറുടെ മൊഴി ഇന്നെടുക്കും

By anju.11 Jun, 2019

imran-azhar

കൊച്ചി: ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വഴിത്തിരിവായേക്കാവുന്ന ദൃക്‌സാക്ഷി കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയുടെ മൊഴി ക്രൈംബ്രാഞ്ച് ഇന്നെടുക്കും.

പൊന്നാനിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന ബസ്സിലെ ഡ്രൈവറായിരുന്ന അജി പള്ളിപ്പുറത്ത് വച്ച് ബാലഭാസ്‌ക്കറിന്റെ വാഹനം അപകടത്തില്‍പ്പട്ടത് കണ്ടിരുന്നു. അപകടം നടന്ന സമയത്ത് ബാലഭാസ്‌ക്കറിന്റെ വണ്ടിയുടെ ഡ്രൈവറുടെ സീറ്റില്‍ അര്‍ജ്ജുന്‍ ആയിരുന്നുവെന്ന് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത് രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത അജിയാണ്.

അജിയില്‍ നിന്നും വിശദമായ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.അതേസമയം സ്വര്‍ണ്ണക്കടത്തുകേസില്‍ പിടിയിലായ പ്രകാശ് തമ്ബിയുടെ വീട്ടില്‍നിന്ന് 3 മൊബൈലുകള്‍ ഡിആര്‍ഐ കണ്ടെത്തിയിരുന്നു. ഇതിലൊന്ന് ബാലഭാസ്‌ക്കറിന്റെതാണെന്ന് പ്രകാശ് തമ്ബി പറഞ്ഞു.