Monday 20 January 2020




ബാലഭാസ്‌കറിന്റെ മരണം അപകട മരണമല്ല; ഭീഷണി വകവെക്കുന്നില്ലെന്ന് കലാഭവന്‍ സോബി

By anju.05 Jun, 2019

imran-azhar


തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണം അപകട മരണമല്ലെന്ന് ഉറപ്പിച്ച് മിമിക്രി കലാകാരന്‍ കലാഭവന്‍ സോബി .അന്വേഷണം വഴിത്തിരിവിലേക്കാണെന്നും കലാഭവന്‍ സോബി പറഞ്ഞു. ബാലഭാസ്‌കറിന്റെ വണ്ടി അപകടത്തില്‍പ്പെട്ട സമയത്ത് സംശയകരമായ സാഹചര്യത്തില്‍ രണ്ട് പേരെ കണ്ടതായും സോബി പറഞ്ഞു.

 

'മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് മുന്നോട്ടുള്ള കേസന്വേഷണത്തിന് വളരെയേറെ ഉപകാരപ്രദമായിരിക്കും. വേറെയും ചിലത് പറഞ്ഞിട്ടുണ്ട്. പക്ഷെ നാട്ടിലേക്ക് പോവുന്നതിനാല്‍ ഇപ്പോള്‍ തുറന്നു പറയുന്നില്ല'. മരണത്തിന് പിന്നിലെ കാരണം ക്രൈംബ്രാഞ്ച് കണ്ടെത്തുമെന്നും മാധ്യമങ്ങളോട് പറയാത്ത ചില കാര്യങ്ങള്‍ ക്രൈം ബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ടെന്നും സോബി പറഞ്ഞു. ഭീഷണി വകവെക്കുന്നില്ലെന്നും ആക്രമണം ഉണ്ടായാല്‍ നേരിടാന്‍ തയ്യാറാണെന്നും സോബി മാധ്യമങ്ങളോട് പറഞ്ഞു.