Wednesday 23 October 2019




ബാലഭാസ്കറിന്റെ മരണം: അപകട സമയത്ത് വാഹനം ഓടിച്ചത് ഡ്രൈവറെന്ന് നിർണായക സാക്ഷി മൊഴി

By Sooraj Surendran .04 Jun, 2019

imran-azhar

 

 

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിർണായക സാക്ഷിമൊഴി പുറത്ത്. അപകട സമയത്ത് ബാലഭാസ്കറും മകളും ഭാര്യയും പിൻസീറ്റിലായിരുന്നുവെന്നും, വാഹനം ഓടിച്ചത് ഡ്രൈവറായിരുന്നുവെന്നും സാക്ഷി ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസിൽ ബാലഭാസ്‌ക്കറുമായി ബന്ധമുണ്ടായിരുന്ന പ്രകാശ് തമ്പി അറസ്റ്റിലായതോടെയാണ് പിതാവ് ഉണ്ണിയും, ഭാര്യ ലക്ഷ്മിയും കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത് കാറപകടത്തിൽ ചികിത്സയിലായിരുന്ന ബാലഭാസ്കർ കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിനായിരുന്നു മരണപ്പെട്ടത്. ബാലഭാസ്കറിന്റെ മരണത്തിൽ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ക്യാമറക്ക് മുന്നിൽ വരില്ലെന്ന നിബന്ധനയോടെയാണ് ബാലുവിന്റെ പിതാവും, ഭാര്യയും പ്രതികരണവുമായി രംഗത്തെത്തിയത്.