Friday 18 October 2019




ഇന്ത്യൻ സേന തകർത്ത ബാ​ലാ​ക്കോ​ട്ടിലെ ജ​യ്ഷെ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചതായി റിപ്പോർട്ട്

By Sooraj Surendran.22 Sep, 2019

imran-azhar

 

 

ന്യൂ ഡൽഹി: പുൽവാമയിൽ പാക്കിസ്ഥാൻ തീവ്രവാദികൾ നടത്തിയ മനുഷ്യ ബോംബാക്രമണത്തെ തുടർന്ന് ഇന്ത്യൻ സൈന്യം ബാലക്കോട്ടിൽ നടത്തിയ മിന്നലാക്രമണത്തിൽ ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്‍റെ ഭീകര കേന്ദ്രങ്ങള്‍ തകർത്തിരുന്നു. ഇന്ത്യൻ സേന തകർത്ത ഭീകരവാദ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനമാരംഭിച്ചതായി റിപ്പോർട്ടുകൾ. ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. കേന്ദ്രങ്ങളിൽ നാൽപ്പതോളം ഭീകരർക്ക് പരിശീലനം നൽകുന്നതായും റിപ്പോർട്ടുണ്ട്. ജെയ്ഷെ മുഹമ്മദ് പുൽവാമയിൽ സൈനിക വാഹന വ്യൂഹത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 49 സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്.