Monday 06 December 2021




'ബാലാമൃതം 2021'; വിശക്കുന്നവന് അന്നവുമായി ബിഗ് ബാല കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി

By സൂരജ് സുരേന്ദ്രന്‍.04 Oct, 2021

imran-azhar

 

 

തിരുവനന്തപുരം: ബാലഭാസ്കർ യാത്രയായിട്ട് മൂന്നാണ്ട്. ആരാധകരുടെ പ്രിയ്യപ്പെട്ട ബാലു തന്റെ സന്തതസഹചാരിയായ വയലിനിൽ തീർത്ത ആ മാന്ത്രിക സംഗീതം ഇന്നും, എന്നും ആരാധകരുടെ മനസ്സിൽ നിലനിൽക്കും.

 

ബാലഭാസ്കറിന്റെ സ്മരണാർത്ഥം ആരംഭിച്ച ബിഗ് ബാല കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി അദ്ദേഹത്തിന്റെ ഓർമ്മദിവസമായ ഒക്ടോബർ 2 ന് വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം എന്ന ലക്ഷ്യവുമായി, "ബാലാമൃതം 2021" ഭക്ഷണ പൊതി വിതരണം നടത്തി.

 

കോഴിക്കോട് എറണാകുളം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലാണ് ഭക്ഷണപ്പൊതി വിതരണം നടന്നത്.

 

വയലിനില്‍ മായാജാലം സൃഷ്ടിച്ച കലാകാരന്‍ ബാലഭാസ്‌ക്കറിന് ആദരവര്‍പ്പിച്ചു കൊണ്ട് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ആരാധകരും ചേര്‍ന്ന് രൂപം കൊടുത്ത കൂട്ടായ്മയാണ് ബിഗ് ബാല കള്‍ച്ചറല്‍ & ചാരിറ്റബിള്‍ സൊസൈറ്റി.

 

ഇതിനോടകം തന്നെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട് ഈ കൂട്ടായ്മ.