Sunday 18 April 2021




മോദി പങ്കെടുത്ത ചെന്നൈയിലെ ഔദ്യോഗിക പരിപാടിയില്‍ കറുത്തമാസ്‌കിന് വിലക്ക്

By Sooraj Surendran.14 Feb, 2021

imran-azhar

 

 

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചെന്നൈയിലെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തവർ കറുത്ത മാസ്ക് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തി. നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിലാണ് പോലീസ് നടപടി.

 

കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിയില്‍ കറുത്ത മാസ്‌ക് ധരിച്ചെത്തി പ്രതിഷേധം ഉണ്ടാക്കാൻ നീക്കമുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

 

ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നെഹ്രു സ്റ്റേഡിയത്തില്‍ നാല് പ്രധാനപ്പെട്ട പദ്ധതികളുടെ ഉദ്ഘാടനമാണ് മോദി ഇന്ന് നിർവ്വഹിച്ചത്.

 

മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത വിദ്യാർത്ഥി സംവാദ പരിപാടിയിൽ കറുത്ത മാസ്ക് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

 

ഇതിന് പിന്നാലെയാണ് അടുത്ത സംഭവം.