Friday 24 September 2021




രാജ്യാന്തര വിമാന സർവീസുകൾക്കുള്ള നിയന്ത്രണം ഓഗസ്റ്റ് 31 വരെ നീട്ടി

By സൂരജ് സുരേന്ദ്രന്‍.30 Jul, 2021

imran-azhar

 

 

ന്യൂ ഡൽഹി: കോവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസുകൾക്കുള്ള നിയന്ത്രണം ഓഗസ്റ്റ് 31 വരെ നീട്ടാൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ തീരുമാനിച്ചു.

 

വിലക്ക് ഈ മാസം 31 അവസാനിക്കാനിരിക്കുകയായിരുന്നു പുതിയ തീരുമാനം.

 

എന്നാൽ എയർ ബബിൾ കരാറിന്റെ ഭാഗമായ പ്രത്യേക സർവീസുകൾക്ക് തടസ്സമില്ല.

 

ഇന്ത്യയിലും മറ്റ് വിദേശ രാജ്യങ്ങളിലും കോവിഡ് വ്യാപനം കുറയാതെ തുടരുന്ന സാഹചര്യത്തിലാണ് രാജ്യാന്തര വിമാന സർവീസുകൾക്കുള്ള നിയന്ത്രണം നീട്ടിയിരിക്കുന്നത്.