Sunday 24 March 2019


ശബരിമല: നിരോധനാജ്ഞ 4 ദിവസത്തേക്ക് നീട്ടി

By Sooraj Surendran .04 Dec, 2018

imran-azhar

 

 

പത്തനംതിട്ട: ശബരിമലയിൽ നിരോധനാജ്ഞ 4 ദിവസത്തേക്ക് കൂടി നീട്ടി. ഇലവുങ്കല്‍‌, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ 8ന് അർധരാത്രി വരെയാണ് നിരോധനാജ്ഞ. അതേസമയം ശബരിമലയിൽ ദർശനത്തിനെത്തുന്നതിനോ, നാമജപം നടത്തുന്നതിനോ തടസമുണ്ടാകില്ല. എസ്പിയും എഡിഎമ്മും നിരോധനാജ്ഞ നീട്ടണമെന്നാവശ്യപ്പെട്ട് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് ജില്ലാ മജിസ്ട്രേറ്റ് നിരോധനാജ്ഞ നീട്ടുന്നതായി ഉത്തരവിട്ടത്.