Friday 29 May 2020




കോവിഡ് ഭീതി: ആറു ബാങ്ക് ശാഖകള്‍ അടച്ചു

By Online Desk .01 Apr, 2020

imran-azhar

 

കൊച്ചി: കോവിഡ് 19 ഭീതിയെ തുടര്‍ന്ന് സംസ്ഥാനത്തെ ആറു ബാങ്ക് ശാഖകള്‍ അടച്ചു. എസ്.ബി.ഐ യുടെ കാസര്‍കോട് സി.പി.സി.ആര്‍.ഐ, എറണാകുളത്തെ വല്ലാര്‍പാടം, അടൂരിലെ പി.ബി.ബി, എം.സി റോഡ്, കൊല്ലം എടമണ്‍ ഫെഡറല്‍, പാലക്കാട് കാരാകുര്‍ശി കനറാ എന്നിവയാണ് അടച്ച ശാഖകള്‍. ഇവിടങ്ങളിലെ ജീവനക്കാരെല്ലാം 14 ദിവസം വീട്ടില്‍ നിരീക്ഷണത്തിലാണ്.
സംസ്ഥാനത്ത് 6500 ഓളം ജീവനക്കാരുണ്ട്. ഇടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്ലസ്റ്റര്‍ സമ്പ്രദായമെങ്കിലും നടപ്പിലാക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടെങ്കിലും എല്ലാ ശാഖകളും പൂര്‍ണസമയം പ്രവര്‍ത്തിപ്പിക്കണമെന്നാണ് കേന്ദ്ര ധനമന്ത്രാലയം ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ അനുവദിച്ച 10 മുതല്‍ രണ്ടുവരെ എന്ന സമയം കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. ക്ഷേമപെന്‍ഷന്‍ വിതരണം തുടങ്ങിയതിന് പിന്നാലെ ബാങ്കുകളില്‍ കഴിഞ്ഞ ദിവസം അനിയന്ത്രിത തിരക്കാണ് ഉണ്ടായത്.