Friday 24 September 2021




കരുവന്നൂര്‍ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്ററെ മാറ്റി, പകരം ചുമതല മൂന്നംഗ സമിതിക്ക്

By സൂരജ് സുരേന്ദ്രന്‍.30 Jul, 2021

imran-azhar

 

 

കരുവന്നൂര്‍ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നിന്ന് എം സി അജിതിനെ മാറ്റി. പകരം ചുമതല മൂന്നംഗ സമിതിക്ക് കൈമാറി.

 

വിമര്‍ശനങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് അജിതിനെ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്.

 

സിപിഐഎമ്മിന് അനുകൂലമായ നിലപാടാണ് എം സി അജിത് സ്വീകരിച്ചതെന്ന് ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് നടപടി.

 

തട്ടിപ്പ് സംബന്ധിച്ച് നേരത്തെ പരാതി ലഭിച്ചിരുന്നെങ്കിലും നടപടിയെടുക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ തയാറായില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.

 

മൂന്നംഗ സമിതിക്ക് ഭരണം കൈമാറിയത്തിലൂടെ ഭരണം കൂടുതല്‍ കാര്യക്ഷമമായി നടത്താനാണ് തീരുമാനം.

 

കേസിലെ നാല് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍കുമാര്‍, മുന്‍ മാനേജര്‍ ബിജു കരീം, അക്കൗണ്ടന്റ് സി കെ ജില്‍സ്, കമ്മിഷന്‍ ഏജന്റ് ബിജോയ് എന്നിവരെയാണ് അയ്യന്തോളിലെ ഫ്‌ളാറ്റില്‍നിന്നു ക്രൈംബ്രാഞ്ച് പിടികൂടിയത്.