Tuesday 24 October 2017

നാല് ദിവസം തുടര്‍ച്ചയായി ബാങ്ക് അവധി

By praveen prasannan.11 Aug, 2017

imran-azhar

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ബാങ്ക് അവധി വരുന്നു. ആഗസ്ത് 12 മുതല്‍ തുടര്‍ച്ചയായ നാല് ദിവസമാണ് അവധി.

ആഗസ്ത് 12ന് രണ്ടാം ശനിയാണ്. പതിമൂന്ന് ഞായറാഴ്ചയാണ്. പതിനാലാം തീയതി തിങ്കളാഴ്ച ജന്മാഷ്ടമിയാണ്. ചൊവ്വാഴ്ച (15) സ്വാതന്ത്യ്രദിനമാണ്.

നാല് ദിവസം എ ടി എമ്മുകളില്‍ പണം കുറവായിരിക്കും. എ ടി എമ്മുകളില്‍ പണം നിറയ്ക്കാന്‍ മിക്ക ബാങ്കുകളും സ്വകാര്യ കന്പനികള്‍ക്ക് കരാര്‍ നല്‍കിയിട്ടുണ്ടെങ്കിലും പണത്തില്‍ കുറവുണ്ടാകാന്‍ സാധ്യതയുണ്ടാവിനിടയുണ്ട്.