Sunday 07 June 2020




ജന്‍ധന്‍ അക്കൗണ്ടുകളില്‍ വെള്ളിയാഴ്ച മുതല്‍ 500 രൂപ നിക്ഷേപിക്കും

By Sooraj Surendran .02 Apr, 2020

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി രാജ്യത്തെ വനിതകളുടെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ വെള്ളിയാഴ്ച മുതല്‍ 500 രൂപ നിക്ഷേപിക്കും. മൂന്ന് മാസത്തേക്കാണ് കേന്ദ്രസർക്കാർ ജന്‍ധന്‍ അക്കൗണ്ടുകളില്‍ 500 രൂപ വീതം നൽകുമെന്ന് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജിലൂടെയാണ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്. അക്കൗണ്ട് നമ്പറിന്റെ അവസാനത്തെ അക്കം പൂജ്യമോ ഒന്നോ ആണെങ്കില്‍ ഏപ്രില്‍ മൂന്നിന് പണം പിൻവലിക്കാം. റൂപേ കാര്‍ഡ് ഉപയോഗിച്ച് എടിഎം വഴി പണം പിൻവലിക്കാം.