Monday 11 December 2017

ബീഫ് കഴിക്കുന്നവരെ തൂക്കിലേറ്റണം: സാധ്വി സരസ്വതി

By praveen prasannan.16 Jun, 2017

imran-azhar

ഗോവ: ബീഫ് കഴിക്കുന്നവരെ തൂക്കിലേറ്റണമെന്ന് സാധ്വി സരസ്വഹി. ഇതിനായി നിയമനിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും.

ഗോവയില്‍ അഖിലേന്ത്യ ഹിന്ദു കണ്‍വെന്‍ഷന്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സാധ്വി. ഹിന്ദു പെണ്‍കുട്ടികളെ ലൌ ജിഹാദില്‍ നിന്നും രക്ഷിക്കുന്നതിന് ഹിന്ദുക്കള്‍ വീട്ടില്‍ ആയുധം കരുതണമെന്നും സാധ്വി സരസ്വതി പറഞ്ഞു.

ഹൈന്ദവേതര വിശ്വാസികളെ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനാകാത്തത് വെല്ലുവിളിയാണെനും സാധ്വി സരസ്വതി അഭിപ്രായപ്പെട്ടു. ബീഫ് കഴിക്കുന്നവരെ തൂക്കിലേറ്റിയാല്‍ മാത്രമേ പശു സംരക്ഷണം കടമയാണെന്ന് ജനങ്ങള്‍ക്ക് മനസിലാകൂ.

ഹിന്ദു രാഷ്ട്രം യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് 150 ഓളം ഹൈന്ദവ സംഘടനകള്‍ ചേര്‍ന്ന് അഖിലേന്ത്യാ ഹിന്ദു കണ്‍വെന്‍ഷന്‍ നടത്തുന്നത്.