Monday 25 October 2021




തികച്ചും വിചിത്രം; സൈമണ്‍സ്ടൗണിൽ 63 പെന്‍ഗ്വിനുകളെ തേനീച്ചക്കൂട്ടം കുത്തിക്കൊന്നു

By Vidyalekshmi.20 Sep, 2021

imran-azhar



ദക്ഷിണാഫ്രിക്ക: കേപ് ടൗണിന് സമീപമുള്ള ബീച്ചിൽ വംശനാശ ഭീഷണി നേരിടുന്ന 63 ആഫ്രിക്കന്‍ പെന്‍ഗ്വിനുകളെ തേനീച്ചകള്‍ കുത്തിക്കൊന്നു.സതേണ്‍ ആഫ്രിക്കന്‍ ഫൗണ്ടേഷന്‍ ഫോര്‍ ദ് കണ്‍സര്‍വേഷന്‍ ഓഫ് കോസ്റ്റല്‍ ബേഡ്‌സ് എന്ന സംഘടനയാണ് ഇക്കാര്യം അറിയിച്ചത്.

 

പെന്‍ഗ്വിനുകളുടെ കണ്ണിനു ചുറ്റുമാണ് തേനീച്ചകളുടെ കുത്തേറ്റതെന്ന് സംഘടനയിലെ അംഗം ഡേവിഡ് റോബര്‍ട്ട്‌സ് അറിയിച്ചു.പെന്‍ഗ്വിനുകളുടെ ശരീരത്തില്‍ തേനീച്ചകളുടെ കുത്തേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു.

 

വംശനാശം നേരിടുന്ന പെന്‍ഗ്വിനുകളെ കേപ്ടൗണിനു സമീപത്തുള്ള സൈമണ്‍സ്ടൗണ്‍ എന്ന ചെറിയ നഗരത്തിലാണ് ഈ അപൂര്‍വമായ ഒരു സംഭവം.സംഭവസ്ഥലത്ത് ചത്ത തേനീച്ചകളെ കണ്ടെത്തിയെന്നും ഡേവിഡ് പറഞ്ഞു.

 

വംശനാശ ഭീഷണി നേരിടുന്ന പെന്‍ഗ്വിനുകൾക്ക് ഇങ്ങനെയൊരു അന്ത്യമുണ്ടാവരുതായിരുന്നു എന്നും ഡേവിഡ് റോബര്‍ട്ട്‌സ് പറഞ്ഞു.