Tuesday 19 March 2024




കുട്ടികളെ മറന്ന് രക്ഷിതാക്കൾ; തുണയായി പോലീസ്

By Sooraj S .18 Jun, 2018

imran-azhar

 

 

ബേക്കൽ കോട്ടയിലും ബേക്കൽ ബീച്ചിലുമായി മൂന്ന് കുട്ടികളെയാണ് രക്ഷിതാക്കളുടെ ആശ്രെദ്ധ മൂലം കാണാതായത്. ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. ബേക്കൽ കോട്ടയിൽ വന്ന കുടുംബം തിരികെ വീട്ടിലേക്ക് പോകുന്നതിനിടയിൽ ആറ് വയസുള്ള മകന്റെ കാര്യം മറന്നിരുന്നു. തുടർന്ന് പോലീസ് നടത്തിയ ഇടപെടലിലാണ് കുട്ടിയെ കണ്ടെത്തി സ്റ്റേഷനിൽ എത്തിച്ചത്. തുടർന്ന് വീട്ടുകാർ സ്റ്റേഷനിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ട് പോയി. സമാനമായ സംഭവം ബേക്കൽ ബീച്ചിലും ഉണ്ടായി. നീലേശ്വരത്ത് നിന്നും വന്ന കുടുംബം തിരികെ വീട്ടിലേക്ക് പോകുന്നതിനിടയിൽ ഏഴ് വയസുള്ള പെൺകുഞ്ഞിന്റെ കാര്യം മറക്കുകയായിരുന്നു. തുടർന്ന് പോലീസുകാർ ആൾക്കൂട്ടത്തിനിടയിൽ നിന്ന് കുട്ടിയെ കഷ്ടപ്പെട്ട് കണ്ടെത്തുകയായിരുന്നു. തുടർന്ന് എയിഡ്പോസ്റ്റിലേക്ക് തിരികെ വരുന്നതിനിടയിലാണ് മൂന്ന് വയസ് പ്രായമുള്ള മറ്റൊരു കുട്ടിയുടെ കരച്ചിൽ കേൾക്കുന്നത്. കുട്ടികളെ സുരക്ഷിതരാക്കിയ പോലീസ് ഇവരെ വീട്ടുകാർക്കൊപ്പം വിട്ടയച്ചു