Monday 13 July 2020




സ്‌പെയിനില്‍ ലോക്കഡൗണ്‍ ലംഘിച്ച ബെല്‍ജിയം രാജകുമാരന് കോവിഡ്

By praveenprasannan.31 May, 2020

imran-azhar

ബാഴ്‌സലോണ : ബെല്‍ജിയം രാജാവിന്റെ സഹോദര പുത്രന്‍ ജൊവാക്വിം രാജകുമാരന് കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞദിവസം, സ്‌പെയിനില്‍ വച്ച് ആഘോഷ പരിപാടിയില്‍ രാജകുമാരന്‍ സംബന്ധിച്ചിരുന്നു.ഇവിടെ വച്ചാണ് രാജകുമാരന് രോഗം സ്ഥിരീകരിച്ചത്.


അതേസമയം, രാജകുമാരന്‍ കൊട്ടാരത്തിലെ 27 പേര്‍ക്കൊപ്പമാണ് ആഘോഷ പരിപാടിയില്‍ പങ്കെടുത്തതെന്ന് ബെല്‍ജിയം മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോക്ക്ഡൗണ്‍ നിയമം ലംഘിച്ച് നടന്ന പാര്‍ട്ടി സംബന്ധിച്ച് സ്പാനിഷ് പൊലീസ് അന്വേഷണം തുടങ്ങി. കുറ്റക്കാരായി കണ്ടെത്തുന്നവര്‍ക്ക് കനത്ത പിഴ ഒടുക്കേണ്ടി വരും.


ബെല്‍ജിയം സിംഹാസനത്തിന്റെ പത്താമത് അവകാശിയാണ് 28 വയസുള്ള രാജകുമാരന്‍. സ്‌പെയിനിലെ ഒരു യുവതിയുമായി അടുപ്പത്തിലാണ് രാജകുമാരന്‍ എന്നാണ് അറിയുന്നത്്.