Friday 10 April 2020




'ഗ​വ​ർ​ണ​റോ​ടു​ള്ള എ​തി​ർ​പ്പ് വെ​റും അ​ഭി​ന​യ​മാ​ണ്'; മുഖ്യമന്ത്രിക്കെതിരെ ബെ​ന്നി ബെ​ഹ്‌നാ​ൻ

By Sooraj Surendran .26 Jan, 2020

imran-azhar

 

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി യുഡിഎഫ് കണ്‍വീനർ ബെന്നി ബെഹ്‌നാൻ. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ ഉണ്ടാകുന്ന പ്രക്ഷോഭത്തെ സിപിഎം പിന്നിൽ നിന്ന് കുത്തുകയാണെന്നും ബെന്നി ബെഹ്‌നാൻ പ്രതികരിച്ചു. പൗരത്വ വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും, ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുണ്ടായ തർക്കങ്ങൾ വെറും അഭിനയമാണെന്നും ബെന്നി ബെഹ്‌നാൻ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിണറായി വിജയന് ഭയമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ബെന്നി ബെഹ്‌നാൻ പറഞ്ഞു. ഗവർണറുടെ നിലപാടിനെ വിമർശിക്കാൻ മുഖ്യമന്ത്രി തയാറാകാത്തത് ബിജെപിയെ പ്രീതിപ്പെടുത്താനാണെന്ന് കെ.സി. ജോസഫ് എംഎൽഎയും പ്രതികരിച്ചു.