By Web Desk.06 Nov, 2020
വാഷിംഗ്ടൺ: അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അത്യന്തം ആവേശകരമായ അന്ത്യത്തിലേക്ക്. ഡൊണാൾഡ് ട്രംപിന്റെ കോട്ടയായ പെന്‍സില്‍വേനിയയിലും ജോര്‍ജിയയിലും വ്യക്തമായ ലീഡ് ഉയർത്തിയിരിക്കുകയാണ് ജോ ബൈഡൻ. എല്ലാ വോട്ടും എണ്ണണമെന്നും, ജനങ്ങളെ നിശ്ശബ്ദരാക്കാൻ ആകില്ലെന്നും ബൈഡൻ പറഞ്ഞു. അതേസമയം ജയം കൈവിട്ടിട്ടും തോൽവി വഴങ്ങാതെ ട്രംപ്. 20 ഇലക്ട്രല്‍ വോട്ടുകളാണ് പെന്‍സില്‍വേനിയയില്‍ ഉളളത്.
ഇവിടെ വിജയം നേടാനായാല്‍ മറ്റുമൂന്ന് സംസ്ഥാനങ്ങളിലെ ഫലം വരുന്നതിന് മുമ്പുതന്നെ 270 ഇലക്ട്രല്‍ വോട്ടുകള്‍ ബൈഡന് കരസ്ഥമാക്കാന്‍ സാധിക്കും. 264 ഇലക്ട്രല്‍ കോളേജ് വോട്ടുകളാണ് ബൈഡന് നേടിയിരിക്കുന്നത്. ആറ് ഇലക്ട്രറല്‍ കോളേജ് വോട്ടുകള്‍ കൂടി നേടിയാല്‍ അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ബൈഡന് അധികാരമേല്‍ക്കും.