Wednesday 18 July 2018

യു എ ഇയില്‍ മലയാളിക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം

By Sooraj S.03 Jul, 2018

imran-azhar

 

 

യു എ ഇ: ചരിത്രത്തിലാദ്യമായാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭൂരിഭാഗം സമ്മാനങ്ങളും ഇന്ത്യക്കാർക്ക് ലഭിക്കുന്നത്. ഒന്നാം സമ്മാനമായ ഏഴ് ലക്ഷം ദിർഹമാണ് (13 കോടി രൂപ) മലയാളിയായ ടോജോ മാത്യുവിന് ലഭിച്ചത്. അബുദാബിയിലെ രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് ടോജോ മാത്യു ഒന്നാം സമ്മാനത്തിന് അർഹനായത്. എന്നാൽ ഈ സന്തോഷ വാർത്ത വിശ്വസിക്കാനാകാതെ ഞെട്ടലോടെ നിൽക്കുകയാണ് ടോജോ. ടോജോ മാത്യുവിന് പുറമെ സീമാ ജെയിംസ്, ആകാശ് രവീന്ദ്രനാഥ് പ്ലാക്കാട്ട്, ശ്രീദസ ദേവേന്ദ്രനായക്, അഷ്‌റഫ് മൊയ്തീന്‍കുട്ടി, ഗൗതം സേഥി എന്നിവർക്കും ലക്ഷം ദിർഹം വീതം സമ്മാനം ലഭിച്ചു. 075171 നമ്പര്‍ ആണ് ടോജോയെ കോടിപതിയാക്കി മാറ്റിയത്.