Friday 24 September 2021




സാമൂഹിക അകലമില്ല, ജനക്കൂട്ടം; തൃശൂര്‍ പാലിയേക്കര മദ്യ വിൽപ്പനാശാല അടപ്പിച്ചു

By സൂരജ് സുരേന്ദ്രന്‍.30 Jul, 2021

imran-azhar

 

 

തൃശൂർ: പാലിയേക്കരയില്‍ ദേശീയപാതയുടെ സര്‍വീസ് റോഡിനോടു ചേര്‍ന്ന മദ്യവിൽപ്പനാശാല അടപ്പിച്ചു.

 

മദ്യവില്‍പന ശാലകള്‍ക്കു മുന്‍പിലെ തിരക്ക് നിയന്ത്രിക്കണമെന്ന ഹൈക്കോടതി നിർദേശം കാറ്റിൽപ്പറത്തി കൊണ്ട്, കോവിഡ് മാനദണ്ഡങ്ങൾ പോലും ലംഘിച്ചുകൊണ്ടാണ് ഔട്ട്‍ലെറ്റിൽ മദ്യവില്പന നടന്നത്.

 

പഞ്ചായത്തും സെക്ടറല്‍ മജിസട്രേറ്റും നോട്ടിസ് നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

 

സാമൂഹിക അകലം പാലിക്കാതെ, വൻ ജനക്കൂട്ടമാണ് ഔട്ട്ലെറ്റിന് മുന്നിൽ അനുഭവപ്പെട്ടത്.

 

തിരക്ക് നിയന്ത്രിക്കാന്‍ പൊലീസും എക്‌സൈസും ഇടപ്പെട്ടില്ലെന്നും വിമര്‍ശനം ഉയർന്നിരുന്നു.

 

ഇവിടെ വാഹന പാര്‍ക്കിങ് കൂടിയതിനെ തുടര്‍ന്ന് സര്‍വീസ് റോഡില്‍ ഗതാഗതം ഏറെ നേരം സ്തംഭിച്ചിരുന്നു.