Friday 18 October 2019




മോദിക്ക് കത്തയച്ച സംഭവം; രാജ്യദ്രോഹ കേസുകൾ പോലീസ് റദ്ദാക്കി

By Sooraj Surendran.09 Oct, 2019

imran-azhar

 

 

പട്ന: ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച സംഭവത്തിൽ 49 പ്രമുഖ വ്യക്തികൾക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കുറ്റം പോലീസ് റദ്ദാക്കി. 49 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതിനെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധം ഉയർന്നിരുന്നു. അടൂർ ഗോപാലകൃഷ്ണൻ, ശ്യാം ബെനഗൽ, മണിരത്നം, അപർണ സെൻ, അനുരാഗ് കശ്യപ്, ആശ ആചി ജോസഫ്, ചരിത്രകാരൻ രാമചന്ദ്ര ഗുഹ, നടിമാരായ രേവതി, കൊങ്കണ സെൻ ശർമ, എഴുത്തുകാരൻ അമിത് ചൗധരി, ഡോ. ബിനായക് സെൻ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾക്കെതിരെയാണ് സദർ പൊലീസ് കേസെടുത്തത്. സംഭവം വിവാദമായതോടെ കേസ് റദ്ദാക്കാൻ മുസാഫർപുർ എസ്എസ്പി മനോജ് കുമാർ സിൻഹ നിർദേശം നൽകുകയായിരുന്നു. അഭിഭാഷകനായ സുധീർ കുമാർ ഓജയാണ് മോദിക്ക് കത്തയച്ചവർക്കെതിരെ രാജയദ്രോഹക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇതേ തുടർന്നായിരുന്നു കോടതി കത്തയച്ചവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയത്.