Wednesday 28 June 2017

മദ്യവ്യവസായി ബിജു രമേശ് മദ്യവിൽപ്പന നിർത്തുന്നു

By BINDU PP.17 Jun, 2017

imran-azhar

 

 


തിരുവനന്തപുരം:മദ്യവ്യവസായി ബിജു രമേശ് മദ്യവിൽപ്പന നിർത്തുന്നു. സർക്കാറിന്‍റെ പുതിയ നയത്തിന്‍റെ അടിസ്ഥാനത്തിൽ ഏഴു ബാറുകള്‍ തുറക്കാമെങ്കിലും ഇനി പുതിയ ബാറുകളൊന്നും വേണ്ടെന്നാണ് ബിജു രമേശിന്‍റെ തീരുമാനം. 9 ഹോട്ടലുകളുള്ള രാജധാനി ഗ്രൂപ്പിന്റെ മേധാവി മദ്യ വ്യവസായികളുടെ സംഘടനയിൽ എന്നും മുൻ നിരയിലുണ്ടായിരുന്നു. മുൻമന്ത്രിമാർക്കെതിരെ ബാർകോഴ ആരോപണം ഉന്നയിച്ചതോടെ ബിജുരമേശ് വിവാദനായകനായി. അടച്ചുപൂട്ടിയ 9ൽ 7 ബാറുകൾ തുറക്കാൻ അവസരം ഒരുങ്ങിയെങ്കിലും ബിജുരമേശ് മദ്യ വില്പനയോട് തയ്യാറായില്ല.28 വർഷം നീണ്ട മദ്യവ്യവസായമാണ് നിർത്തുന്നത്. ഒപ്പമുള്ള 150 തൊഴിലാളികളെ പിരിച്ചുവിടുന്നത് ഒഴിവാക്കാൻ നിലവിലുള്ള ബിയർ-വൈൻ പാർലറുകൾ കുറച്ചുനാൾ കൂടി പ്രവർത്തിക്കും.