Friday 24 May 2019


ബൈക്കപകടത്തിൽ യുവാക്കൾക്ക് പരിക്ക്

By Sooraj S.13 Jul, 2018

imran-azhar

 

 

ചെറുതോണി: ഇന്നലെ രാവിലെ ഉദ്ദേശം ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്കേറ്റു. യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നു. യുവാക്കളുടെ അലക്ഷ്യമായ ഡ്രൈവിങ്ങും അമിത വേഗതയുമാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്‌സാക്ഷികളായ നാട്ടുകാർ പറയുന്നത്. കുടുക്കാകണ്ടം സ്വദേശി വിഷ്ണുവിനും അമ്പലക്കവല തെങ്ങുംപറമ്പിൽ സ്വദേശി നിതിനുമാണ് അപകടത്തിൽ പരിക്കേറ്റത്. ഇരുവരുടെയും പരിക്കുകൾ ഗുരുതരമല്ല. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.