Sunday 15 December 2019




ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

By Sooraj Surendran .19 Nov, 2019

imran-azhar

 

 

കൽപ്പറ്റ: ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. വയനാട് മേപ്പാടിയിലാണ് സംഭവം. കോഴിക്കോട് കൊയിലാണ്ടി സ്വദേശി നിസാം (22), പേരാമ്പ്ര സ്വദേശി അസ്‌ലം (22) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് കോഴിക്കോട് - ഊട്ടി അന്തര്‍സംസ്ഥാന പാതയിലാണ് അപകടം നടന്നത്. ഗുരുതരമായ അസ്ലമിനെയും, നിസാമിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കോഴിക്കോട് ഭാഗത്തേക്കുവന്ന ലോറിയും മേപ്പാടി ഭാഗത്തേക്ക് പോയ ബൈക്കുമാണ് കൂട്ടിയിടിച്ചത്. നാട്ടുകാരുടെ നേതൃത്വത്തിലാണ് യുവാക്കളെ ആശുപത്രിയിലെത്തിച്ചത്. ബൈക്ക് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാർ പറഞ്ഞു.