Wednesday 18 July 2018

ബൈക്കപകടത്തിൽ യുവാവ് മരിച്ചു

By Sooraj S.30 Jun, 2018

imran-azhar

 

 

കാട്ടാക്കട: ഇന്നലെ രാവിലെ ഒമ്പത് മണിയോടെ കാട്ടാക്കട ബസ് ഡിപ്പോയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. കാട്ടാക്കട - തൂങ്ങാംപാറ റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നതിന്റെ പശ്ചാത്തലത്തിൽ കാട്ടാക്കട ജംഗ്‌ഷന്‌ സമീപം ട്രാഫിക് സിഗ്നൽ സ്ഥാപിച്ചിരുന്നു. ബൈക്കിൽ പോകവേ റോഡ് മുറിച്ച് കടന്ന വൃദ്ധയെ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ച് മാറിയപ്പോൾ നിയന്ത്രണം തെറ്റി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു അനിൽ രാജ്. അനിൽ രാജിനെ നാട്ടുകാർ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കട്ടയ്ക്കോട് നാടുകാണിയിലാണ് അനിലിന്റെ വീട്. അപകടത്തിൽ വൃദ്ധ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും.