By സൂരജ് സുരേന്ദ്രന്.04 Jan, 2022
തിരുവനന്തപുരം: വഴയിലയിൽ അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ചു.
ബൈക്ക് യാത്രക്കാരായ ബിനീഷ്(16), സ്റ്റെഫിൻ(16) , മുല്ലപ്പൻ(16) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം.
നെടുമങ്ങാട് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് അപകടം.
അപകടത്തിന്റെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളെ നാട്ടുകാർ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.