Tuesday 20 August 2019




നഗരത്തിൽ ഇനി ബൈക്ക് ടാക്‌സിയും

By Sooraj Surendran .01 Mar, 2019

imran-azhar

 

 

തിരുവനന്തപുരം: ആളുകൾക്ക് ഇനി പൊരിവെയിലത്ത് നീണ്ട ഗതാഗത കുരുക്കിൽ നിന്ന് ബുദ്ധിമുട്ടേണ്ട. തലസ്ഥാന നഗരിയിൽ ഇനി മുതൽ ബൈക്ക് ടാക്‌സിയും. രാജ്യത്തെ ഏറ്റവും വലിയ ബൈക്ക് ടാക്സി ശൃംഖലയായ 'റാപ്പിഡോ' ആണ് ബൈക്ക് ടാക്സി സേവനം നടപ്പിലാക്കുന്നത്. ബൈക്ക് ടാക്സി സേവനത്തിന്റെ ഔദ്യോഗിക ഫ്ലാഗ്ഓഫ് ശനിയാഴ്ചയാണ് നടക്കുക.

 

യാത്രക്കാർക്ക് സൗകര്യാർത്ഥം ബൈക്ക് ടാക്‌സികൾ മൊബൈൽ ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്യാനാകും. ഹ്രസ്വ ദൂര യാത്രകൾക്കും, ദീർഘദൂര യാത്രകൾക്കും ബൈക്ക് ടാക്സി സേവനം ഉപയോഗപ്പെടുത്താം. നഗരങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തും ഈ സേവനം നടപ്പിലാക്കുന്നത്. സുരക്ഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ബൈക്ക് ടാക്സി പ്രവർത്തിക്കുക. ബംഗളുരു ഉൾപ്പെടെ ഗതാഗത തിരക്കേറിയ നഗരങ്ങളിൽ വിജയം കൈവരിച്ചിരിക്കുകയാണ് ബൈക്ക് ടാക്സിയുടെ സേവനം.