Friday 28 January 2022




പുതിയ റോളിൽ ബിനീഷ് കോടിയേരി; സിനിമാഭിനയം നിർത്തില്ല, മുഴുവൻ സമയ അഭിഭാഷകനായിരിക്കുമെന്ന് ബിനീഷ് കോടിയേരി

By vidya.05 Dec, 2021

imran-azhar



കൊച്ചി : ജീവിതത്തിൽ താൻ മുഴുവൻ സമയ അഭിഭാഷകനായിരിക്കുമെന്ന് ബിനീഷ് കോടിയേരി.ഷോൺ ജോർജ്, നിനു മോഹൻദാസ് എന്നിവർക്കൊപ്പം കൊച്ചിയിൽ ആരംഭിച്ച ഓഫീസ് ഉദ്ഘാടന ദിവസമാണ് പുതിയ പദ്ധതികൾ ബിനീഷ് കോടിയേരി പ്രഖ്യാപിച്ചത്.

 

വിവിധ സിനിമകളിൽ അഭിനയിച്ച ബിനീഷ് ഇനിയും അഭിനയം തുടരുമെന്നും,അഭിനയസ്‌നേഹം കൊണ്ടാണ് സിനിമയിൽ പോകുന്നതെന്നും വെളിപ്പെടുത്തി.

 

അതേസമയം എല്ലാം ഒരുമിച്ച് കൊണ്ട് പോകാനാവുമെന്ന് പി സി ജോർജിന്റെ മകനായ ഷോൺ പറഞ്ഞു. ഓഫീസ് തുറന്ന ദിവസം പി.സിജോർജും എത്തിയിരുന്നു. പുതിയ സംരംഭത്തിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.