Sunday 24 June 2018

കടലില്‍ കുളിച്ചവനെ കുളത്തിന്റെ ആഴം കാണിച്ച് പേടിപ്പിക്കാന്‍ നോക്കരുത്; വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ബിനോയ് കോടിയേരി

By Anju N P.17 Feb, 2018

imran-azhar

 


ദുബായ്: തനിക്ക് നേരെ ഉണ്ടായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഫേസ്ബുക്ക് ലൈവില്‍ വന്ന് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി. കടലില്‍ കുളിച്ചവനെ കുളത്തിന്റെ ആഴം കാണിച്ച് പേടിപ്പിക്കാന്‍ നോക്കരുത്. അങ്ങനെ മുങ്ങിപ്പോകുന്നവരല്ല തങ്ങളെന്നും ആര്‍ക്കും ആ സംശയം വേണ്ടെന്നും ബിനീഷ് കോടിയേരി പറഞ്ഞു. ബിനോയ് കോടിയേരിക്കെതിരായപരാതി ഒത്തുതീര്‍പ്പായതിന് പിന്നാലെയാണ് വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ബിനീഷ് രംഗത്ത് വന്നത്. ദുബായിലെത്താന്‍ വിലക്കില്ലെന്ന് തെളിയിക്കാനായി ബുര്‍ജ് ഖലീഫയുടെ മുന്നില്‍ നിന്നുകൊണ്ടാണ് ബിനോയ് കോടിയേരി ഫെയ്സ്ബുക്ക് ലൈവില്‍ വന്ന് മറുപടി നല്‍കിയത്.

 

'ഞാന്‍ ആദ്യമായിട്ടാണ് ഫെയ്സ്ബുക്ക് ലൈവില്‍ വരുന്നത്. ഇത് ചെയ്യണമെന്ന് വിചാരിച്ചതുമല്ല. എന്റെ സുഹൃത്തുക്കളും സഖാക്കളും ദുബായില്‍ വന്നാല്‍ ലൈവ് ഇടണമെന്ന് പറഞ്ഞിരുന്നു. ഇത് ദുബായ് തന്നെയാണ് എനിക്ക് തോന്നുന്നതെന്ന് ബുര്‍ജ് ഖലീഫയുടെ മുന്നില്‍ നിന്നുകൊണ്ട് തന്നെ അദ്ദേഹം പറയുന്നു. ഇത് ബുര്‍ജ് ഖലീഫ തന്നെയാണെന്നാണ് തോന്നുന്നത്. ഇനി ബുര്‍ജ് ഖലീഫ വേറെ ഇണ്ടാക്കാന്‍ പറ്റുമോ എന്ന് അറിയില്ല. ബുര്‍ജ് ഖലീഫയുടെ വേറെ എന്തോ ഉണ്ടാക്കി വച്ചിട്ട് അതിന് മുന്നില്‍ നിന്ന് വര്‍ത്തമാനം പറയരുത് എന്ന് വിചാരിച്ചിട്ടാണ് ഇതിന് മുന്നില്‍ വച്ച് തന്നെ ഇത് എടുക്കാമെന്ന് വിചാരിച്ചത്. രണ്ടാഴ്ചക്കാലമായി ചില മറുപടി, ചില കാര്യങ്ങള്‍ ആരോടും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. എങ്കിലും സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് ഇത് പറയുന്നത്. പുകമറകള്‍ അവസാനിച്ചു. അതിന് പുറത്ത് ചര്‍ച്ചകള്‍ നടത്തുന്നവര്‍ക്ക് ഇത് തീര്‍ന്നത് സങ്കടമായി കാണും അല്ലേ ശരിയാണ് കുഴപ്പമില്ല. ഞാന്‍ മുമ്പ് പറഞ്ഞിരുന്നു കടലില്‍ കുളിച്ചവനെ കുളത്തിന്റെ ആഴം കാണിച്ച് പേടിപ്പിക്കാന്‍ നോക്കരുതെന്ന്. അത് വീണ്ടും ആവര്‍ത്തിക്കുകയാണ്. കടലില്‍ കുളിച്ചവനെ കുളത്തിന്റെ ആഴം കാണിച്ച് പേടിപ്പിക്കാന്‍ നോക്കരുത്. നിങ്ങള്‍ വിചാരിച്ചത് ഞാന്‍ കുളത്തില്‍ വീണു, മുങ്ങിപ്പോയി എന്നൊക്കെയല്ലേ, അത് കണ്ട് കുറേ പേര്‍ കൈകൊട്ടി ചിരിച്ചു. നിങ്ങളെ സന്തോഷിപ്പിക്കാന്‍ വേണ്ടി കുളത്തിന്റെ അകത്ത് കുറച്ചുനേരം മുങ്ങിക്കിടന്നിട്ട് അതിന്റകത്തുള്ള പായലൊക്കെ എടുത്ത് വൃത്തിയാക്കിയിട്ട് മുകളിലേക്ക് വന്നതല്ല. ഇനി നിങ്ങള്‍ക്ക് ആവശ്യമുള്ള സമയത്ത് വേണമെങ്കില്‍ കുളത്തിന്റെ അരികില്‍ ഞാന്‍ നില്‍ക്കാം. നിങ്ങള്‍ വേണമെങ്കില്‍ തള്ളിയിട്ടോ, അപ്പോഴും നിങ്ങള്‍ വിചാരിക്കും ഞങ്ങള്‍ വീണ്ടും മുങ്ങിപ്പോയെന്ന് അങ്ങനെയൊന്നും മുങ്ങിപ്പോകുന്ന രീതിയിലല്ല വളര്‍ന്നത്. പിന്നെ ഞാന്‍ നടക്കാന്‍ പഠിച്ചത്തലശ്ശേരിയില്‍ നിന്ന് തന്നെയാണ്. നിങ്ങള്‍ എന്ത് വേണമെങ്കിലും ഇതിന്റെ അടിയില്‍ വന്ന് കമന്റിടാം. അതിനൊന്നും ഒന്നും താത്പര്യവുമില്ല. അതില്‍ തനിക്കൊന്നുമില്ല. ഇത് സഖാക്കള്‍ക്ക് വേണ്ടിയിട്ടും എന്റെ എഫ് ബി സുഹൃത്തുക്കള്‍ക്കും ഞാന്‍ എന്താണ് എന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടി സുഹൃത്തുക്കള്‍ പറഞ്ഞതുകൊണ്ടാണ് ഞാന്‍ ഇത് ചെയ്തത്. കൂടെ നിന്നവര്‍ക്കെല്ലാം നന്ദി.ലാല്‍ സലാം'