Monday 08 March 2021




ബയോണ്‍ടെകിന്റെ വാക്‌സിന്‍ ജനിതകമാറ്റം വന്ന വൈറസിനെതിരേയും ഫലപ്രദം- ഉഗുര്‍ സാഹിന്‍

By സൂരജ് സുരേന്ദ്രൻ .22 Dec, 2020

imran-azhar

 

 

ലണ്ടൻ: ബയോണ്‍ടെക് വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ ബ്രിട്ടനിൽ പടരുന്ന ജനിതകമാറ്റം വന്ന കോവിഡ് വകഭേദത്തിനെതിരെയും ഫലപ്രദമാകുമെന്ന് ബയോണ്‍ടെക് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഉഗുര്‍ സാഹിന്‍.

 

ബയോണ്‍ടെകിന്റെ കോവിഡ് വാക്സിനിൽ ആയിരത്തിലധികം അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്.

 

അവയില്‍ ഒമ്പത് എണ്ണം മാത്രമേ മാറിയിട്ടുള്ളൂ, 99 ശതമാനം പ്രോട്ടീനും ഇപ്പോഴും സമാനമാണ് അതിനാൽ വാക്സിൻ ജനിതകമാറ്റം വന്ന വൈറസിനെതിരേയും ഫലം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

 

വകഭേദത്തില്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെന്നും എത്രയും വേഗം വിവരങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

അതേസമയം അടിയന്തര ആവശ്യത്തിന് ആറ് ആഴ്ചയ്ക്കുള്ളില്‍ വാക്‌സിന്‍ കൂടുതൽ അനുയോജ്യമാക്കാന്‍ കഴിയുമെന്നും ഉഗുര്‍ സാഹിന്‍ പറയുന്നു.