Friday 05 June 2020




കാലിഫോർണിയയിൽ കാറപകടം; മലയാളി വൈദികനും ബിഷപ്പും മരിച്ചു

By Chithra.13 Oct, 2019

imran-azhar

 

കാലിഫോർണിയ : കാലിഫോർണിയയിൽ വെച്ചുണ്ടായ കാറപകടത്തിൽ ബിഷപ്പും മലയാളിയായ വൈദികനും മരിച്ചു. ആർച്ച് ബിഷപ്പ് ഡൊമിനിക്ക് ജാലയും മലയാളിയായ വൈദികൻ ഫാ. മാത്യു വെള്ളാങ്കലുമാണ് മരിച്ചത്.

 

വ്യാഴാഴ്ചയാണ് അപകടം നടന്നത്. കൊലുസ കൗണ്ടിയിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒപ്പം സഞ്ചരിച്ച മറ്റൊരു മലയാളി വൈദികൻ ഫാ. ജോസഫ് പാറേക്കാടിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

കാലിഫോർണിയയിലെ ഡാൻവി സെയിന്റ് ഇസിഡോർ പള്ളിയിലെ വികാരിയായിരുന്ന ഫാ. മാത്യു വെള്ളാങ്കൽ.